‘ഷൂട്ട് അറ്റ് സൈറ്റ്’; കൊറോണയെ ഉപരോധിക്കാൻ ഉത്തരകൊറിയയുടെ ഉത്തരവ്

പോംഗ്ഗ്യാംഗ്: കൊറോണയെ പ്രതിരോധിക്കാൻ ഉത്തരകൊറിയയുടെ ഉത്തരം – ‘ഷൂട്ട് അറ്റ് സൈറ്റ്’. ക്രൂരമായ ഈ ഉത്തര കൊറിയൻ ഉത്തരവ് ഔദ്യോഗികമാണൈന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

കൊറോണ സ്ഥിരീകരണം നടന്നാല്‍ ഉടന്‍ വെടിവച്ചു കൊല്ലാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയിലേക്ക് അതിര്‍ത്തി കടന്ന് പ്രവേശിക്കുന്നവരില്‍ കൊറോണ സ്ഥിരീകരിച്ചാല്‍ ഉടന്‍ വെടിവെച്ചു കൊല്ലാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ ‘ഷൂട്ട് അറ്റ് സൈറ്റ്’ നിര്‍ദേശം സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് വിവരങ്ങള്‍. തങ്ങളുടെ രാജ്യത്ത് ഇതുവരെ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയ ഉന്നയിക്കുന്ന അവകാശവാദം.

അതേസമയം, വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നു രണ്ട് കിലോ മീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കി. ഇവിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്തു.ചെയ്തിട്ടുണ്ട്. വന്‍ സുരക്ഷാ സന്നാഹമാണ് അതിര്‍ത്തികളില്‍ ഉത്തരകൊറിയ ഒരുക്കിയിട്ടുള്ളത്.