Home Local News കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

0

കണ്ണൂർ: നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശി ശരത്ത് (30) നെയാണ് കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്.

പതിനാല് ദിവസം മുൻപാണ് ഇയാൾ കുവൈറ്റിൽ നിന്നും വന്നത്. വീടിനടുത്ത് മറ്റൊരു വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ശരത്തിനെ ഇന്ന് രാവിലെയാണ് ടോയ്‌ലറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കത്തി കൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കിയ നിലയിലായിരുന്നു.

ശരത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മർദമാണ് ആത്മഹത്യ കാരണം എന്നാണ് സൂചന. പോലിസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here