ഇന്ത്യയുടെ കൊറോണ വാക്സിൻ ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്നു ഗവേഷകർ

ന്യൂഡെൽഹി: ഇന്ത്യയുടെ കൊറോണ വാക്സിന്റെ ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്നു ഗവേഷകർ. കോവാക്​സിന്റെ മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകർ അറിയിച്ചു. രാജ്യത്തെ 12 സ്ഥാപനങ്ങളിലായി ഐ.സി.എം.ആറും ഭാരത്​ ​ബയോടെകും ചേർന്നാണ് പരീക്ഷണം നടത്തുന്നത്​.

ആദ്യ ഘട്ടത്തിൽ 20 കുരങ്ങന്മാരെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഇവർക്ക് വാക്സിൻ നൽകിയാണ് പരീക്ഷണം നടത്തിയത്. ഇതിൽ രണ്ടാമത്തെ ഡോസ് മരുന്ന് നൽകിയപ്പോൾ കൊറോണക്ക് എതിരായ ആന്റിബോടി ഉണ്ടെയെന്നാണ് കണ്ടെത്തൽ.

നേരത്തെ ഓക്​സ്​ഫോര്‍ഡ്​ യൂണിവേഴ്സിറ്റിയുടെ കൊറോണ വാക്​സിന്‍ പരീക്ഷണം ഇന്ത്യയില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യുകെയില്‍ നടത്തിയ പരീക്ഷണത്തില്‍ ഒരാള്‍ക്ക്​ അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടന്നാണ് പരീക്ഷണം നിര്‍ത്താന്‍ സെറം ഇന്‍സ്​റ്റിറ്റ്യൂട്ട്​ തീരുമാനിച്ചത്.