ന്യൂഡെൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കം ശക്തമായ യിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ കോർ കാമാന്റർ തല ചർച്ച നടത്തും.
നിലവിൽ കിഴക്കൻ ലഡാക്കിൽ തുടരുന്ന സംഘര്‍ഷം ലഘൂകരിക്കാനും സൈനിക വിന്യാസം പിന്‍വലിക്കാനുമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട അഞ്ചിന ഉടമ്പടിയിലെ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നത് സംബന്ധിച്ചായിരിക്കും ചർച്ച നടത്തുക.
കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ലീയുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ചിന ഉടമ്പടികളെ കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു.
അതേസമയം അതിർത്തി തർക്കം മുറുകുന്ന അവസ്ഥയിൽ കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ ബ്രിഗേഡിയര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയും നടത്തിയിരുന്നു. ലഡാക്കില്‍ സംഘര്‍ഷത്തിന് അയവു വരുത്താതെ ഇന്ത്യ സൈനിക വിന്യാസം പിന്‍വലിക്കില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്