ന്യൂഡെല്‍ഹി: ചൈന അരുണാചല്‍ പ്രദേശില്‍ പിടിച്ചുകൊണ്ടു പോയ അഞ്ചുയുവാക്കളെ ഇന്ന് ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബര്‍ 12ന് നിര്‍ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അരുണാചല്‍ പ്രദേശില്‍ നിന്നുളള യുവാക്കളെ ഇന്ത്യക്ക് കൈമാറും. കിരണ്‍ റിജിജു ട്വീറ്റില്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ രണ്ടുമുതലാണ് ടാഗിന്‍ ഗോത്രത്തില്‍ പെട്ട അഞ്ചുയുവാക്കളെ അരുണാചലില്‍ നിന്ന് കാണാതായത്. ഇവരെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു.
ഇതേ തുടര്‍ന്ന് യുവാക്കളെ കാണാതായ വിവരം അറിയിച്ച് ഇന്ത്യ ചൈനീസ് സൈന്യത്തിന് സന്ദേശമയച്ചു. ഇവരെ പിന്നീട് കണ്ടെത്തിയതായി ചൈനയും അറിയിച്ചു. വേട്ടയ്ക്കായി ഇറങ്ങിയ ഏഴംഗസംഘത്തില്‍ അഞ്ചുപേര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു.