Home National ബെംഗളൂരു മയക്കുമരുന്ന കേസ്; നടി രാ​ഗിണി ദ്വിവേദി മൂത്ര സാമ്പിൾ നൽകിയത് വെള്ളം ചേർത്ത്

ബെംഗളൂരു മയക്കുമരുന്ന കേസ്; നടി രാ​ഗിണി ദ്വിവേദി മൂത്ര സാമ്പിൾ നൽകിയത് വെള്ളം ചേർത്ത്

0

മുംബൈ: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി രാ​ഗിണി ദ്വിവേദി മൂത്ര സാമ്പിളിൽ വെള്ളം ചേർത്ത് പരിശോധനക്ക് നൽകി. താരം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനക്കായി നൽകിയ മൂത്രത്തിലാണ് നടി വെള്ളം ചേർത്തത്. ആശുപത്രിയിലെ ഡോക്ടർമാർ ഇത് തിരിച്ചറിയുകയും അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയും ചെയ്തു.

വ്യാഴാഴ്ചയാണ് മൂത്രപരിശോധന നടത്താനായി കെസി ജനറൽ ആശുപത്രിയിലേക്കാണ് താരത്തെ കൊണ്ടുപോയത്. പരിശോധനക്കായി നൽകിയ മൂത്രത്തിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വീണ്ടും സാമ്പിൾ നൽകാൻ താരത്തോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

പുതുതായി നൽകിയ സാമ്പിളിൽ വെള്ളം ചേർത്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പരിശോധനയ്ക്ക് അയച്ചത്. സംഭവത്തെ തുടർന്ന് രാഗിണി ദ്വിവേദിയുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി.

രാഗിണിയെ കൂടാതെ മലയാള സിനിമകളിലടക്കം അഭിനയിച്ച നടി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ​ഗൽറാണിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും അന്വേഷണ സംഘത്തോട് പരിശോധിക്കുന്നില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here