Home Local News നടി മിയ ജോർജ്ജ് വിവാഹിതയായി

നടി മിയ ജോർജ്ജ് വിവാഹിതയായി

0

കൊച്ചി: നടി മിയ ജോർജ്ജ് വിവാഹിതയായി. വ്യവസായിയായ ആഷ്‍വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെയിൻറ് മേരീസ് ബസലിക്കയിൽ നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മെയ് മുപ്പതിനായിരുന്നു മിയയും ആഷ്‍വിനും തമ്മിലുള്ള വിവാഹ നിശ്ചയം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ ആഘോഷങ്ങളോടെയാണ് വിവാഹം. കൊച്ചിയിൽ വിവാഹ സൽക്കാരവും ഒരുക്കി.

പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‍വിനെ കണ്ടെത്തിയത്.

വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങില്‍ നിന്നുള്ള മിയയുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. സാരിയായിരുന്നു ചടങ്ങിന് മിയ തെരഞ്ഞെടുത്തിരുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ്, ബ്രദേഴ്സ് ഡേ, പട്ടാഭിരാമന്‍, അല്‍ മല്ലു എന്നിവയാണ് മിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആര്‍.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയാണ് മിയയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here