Home State കൊറോണ ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പുതിയ മാർ​ഗനിർദ്ദേശം

കൊറോണ ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പുതിയ മാർ​ഗനിർദ്ദേശം

0

തിരുവനന്തപുരം: കൊറോണ ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പുതിയ മാർ​ഗനിർദ്ദേശം. രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി ,ചുമ, ഭാരം കുറയൽ , രാത്രിയിൽ വിയർക്കൽ എന്നീ ലക്ഷണങ്ങൾ ഉള്ളവരെയാണ് ക്ഷയ രോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിർദ്ദേശമുള്ളത്. ജലദോഷം അടക്കം ലക്ഷണങ്ങളുമായി എത്തുന്ന വയോജനങ്ങളിലും ദുർബല ആരോഗ്യ സ്ഥിതി ഉള്ളവരിലും കൊറോണ പരിശോധനയ്ക്ക് ഒപ്പം ക്ഷയരോഗ പരിശോധനയും നടത്തണം.

എക്‌സ്‌റേയിൽ പ്രശ്നങ്ങൾ കണ്ടെത്തിയാലും ക്ഷയരോഗ പരിശോധന വേണം. ക്ഷയ രോഗം ഉള്ളവരിലും മാറിയവരിലും പനി ഉൾപ്പടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കൊറോണ പരിശോധന നടത്തണം. കൊറോണ, ക്ഷയ രോഗ നിർണായവും ചികിത്സയും ഒരുമിച്ചു കൊണ്ടുപോകാനും സർക്കാർ മാർ​ഗനിർദ്ദേശം നൽകിയിട്ടുണ്ട്. 14 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂർ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂർ 184, പാലക്കാട് 109, കാസർഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here