ന്യൂഡെൽഹി: ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെച്ചുള്ള പുതിയ പാഠ്യപദ്ധതി 2022-ഓടെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശിക്ഷ പർവ്’ എന്ന കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിദ്യാഭ്യാസത്തെ ക്ലാസ്സ് റൂമിലെ ചുവരുകൾക്കുള്ളിലൊതുക്കാതെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന രീതിയിലുള്ളതാക്കണം. ഇൗ രീതിയിലുള്ളതാണ് പുതിയ പുതിയ പാഠ്യപദ്ധതിയെന്ന് മോദി വ്യക്തമാക്കി.
2022 ആകുമ്പോഴേക്കും വിദ്യാർഥികൾ ഇൗ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമാകും.
ഭാവിയിൽ വിമർശനാത്മക ചിന്ത, സർഗ്ഗാത്മകത എന്നിവയുള്ള കുട്ടികളെ വാർത്തെടുക്കാനും ഫലപ്രദമായി ആശയ വിനിമയം നടത്താൻ അവരെ പ്രാപ്തരാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 15 ലക്ഷത്തിലധികം നിർദ്ദേശങ്ങൾ മൈഗോവ് പോർട്ടലിന് ലഭിച്ചതായി പ്രധാനമന്ത്രി മോദി അറിയിച്ചു.