ലണ്ടന്‍: ‘ഗെയിം ഓഫ് ത്രോണ്‍സ്’ ടിവി പരമ്ബരയിലെ ഒലേന ടൈറല്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ ബ്രിട്ടിഷ് നടി ഡയാന റിഗ് (82) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
1938 ല്‍ ഇംഗ്ലണ്ടിലെ ഡോണ്‍കാസ്റ്ററിൽ ജനിച്ച ഡയാന റിഗ് സ്‍കൂള്‍ പഠനകാലത്തുതന്നെ അഭിനയത്തോട് താല്‍പര്യം പുലര്‍ത്തിയിരുന്നു. റിഗ് പിന്നീട് നാടക രംഗത്തും മികവ് തെളിയിച്ചിരുന്നു. 1960 കളില്‍ ‘ദി അവഞ്ചേഴ്സ്’ ടിവി പരമ്ബരയിലെ രഹസ്യ ഏജന്റായ എമ്മ പീല്‍ എന്ന കഥാപാത്രത്തിലൂടെയാണു പ്രശസ്തയായത്.
‘ഒണ്‍ ഹെര്‍ മജസ്റ്റീസ് സീക്രഡ് സര്‍വീസ്’ (1969) എന്ന സിനിമയില്‍ ജയിംസ് ബോണ്ടിന്റെ ഭാര്യ ട്രേസിയുടെ വേഷമിട്ടു.ജീവിതത്തിന്റെ അവസാന നാളുകളില്‍ മക്കളുടെ ഒപ്പം സ്വന്തം വസതിയില്‍ തന്നെയായിരുന്നു ഡയാന.