Home Covid-19 സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം

0

കാസർകോട്: സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പീലിക്കോട് സ്വദേശി സുന്ദരൻ (61) ആണ് മരിച്ചത്. കൊറോണയെ തുടർന്ന് ന്യുമോണിയ ബാധിച്ച് ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ കാസർകോട്ട് കൊറോണ മരണം 50 ആയി.

സർക്കാരിന്റെ ഔദ്യോ​ഗിക കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 410 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 14 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂർ സ്വദേശി ബഷീർ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വർഗീസ് (66), ആലപ്പുഴ ചേർത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടർ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂർ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂർ മാവിലായി സ്വദേശി കൃഷ്ണൻ (73), ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂർ ചാലക്കുടി സ്വദേശി അബൂബക്കർ (67), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ എറണാകുളം കല്ലൂർ സ്വദേശി പോൾ (63), തൃശൂർ കല്ലേപ്പാടം സ്വദേശി സുലൈമാൻ (49), സെപ്റ്റംബർ 2ന് മരണമടഞ്ഞ തൃശൂർ വടക്കാഞ്ചേരി സ്വദേശി രാമൻ (75), സെപ്റ്റംബർ 3ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂർ സ്വദേശിനി നദീറ സമദ് (66) എന്നിവരുടേത് കൊറോണ മരണമാണെന്നാണ് ഇന്ന് ഔദ്യോ​ഗിക റിപ്പോർട്ട് പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here