Home National നടി റിയ ചക്രവർത്തിയുടെയും സഹോദരൻ്റയും ജാമ്യാപേക്ഷകൾ തള്ളി

നടി റിയ ചക്രവർത്തിയുടെയും സഹോദരൻ്റയും ജാമ്യാപേക്ഷകൾ തള്ളി

0

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെയും സഹോദരൻ ഷൗവിക് ചക്രവർത്തിയുടെയും ജാമ്യാപേക്ഷകൾ തള്ളി. മുംബൈ സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷകൾ തള്ളിയത്.

റിയയും ഷൗവിക്കും നിലവിൽ ബെയ്ക്കുള ജയിലിലാണ്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകൻ അറിയിച്ചു. ഇവർക്ക് പുറമെ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത സാമുവൽ മിരാൻഡ, ദീപേഷ് സാവന്ത്, മയക്കുമരുന്ന് കച്ചവടക്കാരായ സെയ്ദ്, ബാസിത് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.

റിയയെയും സഹോദരനെയും 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
അതേസമയം, ബോളിവുഡ് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങൾ പണമുണ്ടാക്കുന്നുവെന്ന മൊഴികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here