ഓക്‌സ്ഫഡ് വാക്‌സിൻ സ്വീകരിച്ച ബ്രട്ടീഷ് യുവതിക്ക് ബാധിച്ചത് നാഡീസംബന്ധമായ അപൂര്‍വ്വ രോഗം

ലണ്ടന്‍: ഓക്‌സ്ഫഡ് കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ബ്രട്ടീഷ് യുവതിക്ക് നാഡീസംബന്ധമായ ഗുരുതരവും അപൂര്‍വ്വവുമായ രോഗമാണ് ബാധിച്ചതെന്ന് അസ്ട്ര സെനക. ട്രാന്‍വേഴ്‌സ് മൈലൈറ്റീസ് എന്ന രോഗാവസ്ഥയാണ് യുവതിക്ക് ബാധിച്ചത് എന്ന് അസ്ട്ര സെനക സിഇഒ വ്യക്തമാക്കി.

വാക്സിൻ പരീക്ഷണം നടത്തിയ യുവതിയിൽ അപൂർവ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൊറോണ വാക്സിൻ പരീക്ഷണം നിർത്തി വെക്കുകയായിരുന്നു. ഇവർ പാർശ്വ ഫലങ്ങളിൽ നിന്നും സുഖം പ്രപിക്കുന്നുണ്ട്. യുവതി അധികം വൈകാതെ ആശുപത്രി വിടും.

താൽകാലികമായി വാക്സിൻ പരീക്ഷണം നിർത്തി വക്കുകയാണെന്നും അടുത്ത ആഴ്ചയോടെ പുനരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അസ്ട്ര സെനക അറിയിച്ചു. വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്. രോഗം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം ഉയർന്നിട്ടുണ്ട്.

ട്രയലുകൾക്കിടെ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് കമ്പനിയുടെ വാദം. ജൂലൈ 20 നാണ് ഓക്‌സ്ഫഡ് സര്‍വ്വകലാശാല കൊറോണ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചത്.