പൈനാവ് : പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയിലെ നിലവിലുള്ള ജലനിരപ്പ് ഉയർന്നതോടെ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പുറപ്പെടുവിച്ചു. കുണ്ടള ജലസംഭരണിയിലെ ജലനിരപ്പ് 1757.00 മീറ്ററായിട്ടാണ് ഉയർന്നിരിക്കുന്നത്.
ഈ സാഹചര്യത്തിൽ അധിക ജലം സ്പിൽവേ വഴി ഒഴുക്കികളയുന്നതിന്റെ ഭാഗമായി മൂന്നാം ഘട്ട മുന്നറിയിപ്പായിട്ടാണ് റെഡ്_അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കുണ്ടള ജലസംഭരണിയുടെ പരമാവധി സംഭരണശേഷി : 1758.69 മീറ്ററാണ്.
കുണ്ടള ജലസംഭരണിയിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യം ഉണ്ടായാൽ ജലം ഒഴുകുന്ന പാതയുടെ ഇരുകരകളിലുമുള്ള പൊതുജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശിച്ചു.