മെക്സിക്കോ സിറ്റി: കിഴക്കൻ മെക്സിക്കോയിൽ റെയിൽ പാളത്തിൽ മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെടുത്തു. മയക്കു മരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്ന് പ്രശ്ന ബാധിതമായ പ്രദേശമായ ഇവിടെ തല വെട്ടി മാറ്റിയ രീതിയിലാണ് മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
എൽ മുണ്ടോ ഡെ വെരാക്രൂസ് പത്രത്തിന്റെ ലേഖകനായ ജൂലിയോ വാൾദീവിയ ആണ് കൊല്ലപ്പെട്ടത്. മോട്ടോർ സൈക്കിളിന് സമീപമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അന്താരാഷ്ട്ര കണക്ക് പ്രകാരം 2019ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന രാജ്യങ്ങളില്‍ മുന്നിലാണ് മെക്സിക്കൊ. ഇൗ വർഷം ഇതുവരെ അഞ്ചു മാധ്യമ പ്രവർത്തകകരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ജൂലിയോയുടെ കൊലപാതകത്തിൽ കുറ്റക്കാരായാവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി വെരാക്രൂസ് പോലീസ് മേധാവിയും സുരക്ഷാ മന്ത്രിയുമായ ഹ്യൂഗോ ഗുട്ടിറസ് അറിയിച്ചു.