50,000 സൈനികരും അനേകം പോര്‍ വിമാനങ്ങളും; ഇന്ത്യയ്ക്കെതിരെ വന്‍ യുദ്ധസന്നാഹങ്ങളുമായി ചൈന

ന്യൂഡെല്‍ഹി : ഇന്ത്യയ്ക്കെതിരെ വന്‍ യുദ്ധസന്നാഹങ്ങളുമായി ചൈന , 50,000 സൈനികരും നിരവധി പോര്‍ വിമാനങ്ങളും . തിരിച്ചടിയ്ക്ക് തയ്യാറെടുത്ത് ഇന്ത്യയും. അതിര്‍ത്തിയില്‍ പാങ്‌ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തായാണ് നാലു സ്ഥലങ്ങളിലായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്. നിയന്ത്രണരേഖയില്‍ നിന്ന് അവരവരുടെ ഭാഗത്ത് 100 മീറ്ററും 200 മീറ്ററും അകലത്തിലാണ് സൈന്യങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത്.

നിയന്ത്രണരേഖയിലുടനീളം ചൈന 50,000 സൈനികരെയും നിരവധി പോര്‍വിമാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതതലം വിലയിരുത്തുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (ചൈനീസ് സൈന്യം) ലഡാക്ക് ഭാഗത്തേക്കു കൂടുതല്‍ സൈനികരെയും യുദ്ധവിമാനങ്ങളും എത്തിക്കുകയാണെന്നു ചൈനീസ് ഔദ്യോഗിക മാധ്യമം തന്നെ വെളിപ്പെടുത്തിയിരുന്നു.