Home Covid-19 കൊറോണ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി ശൈലജ

കൊറോണ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി ശൈലജ

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകളുടെ ക്ഷാമം വരാൻ ഇടയുണ്ട്. നിലവിൽ വെൻറിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം വർധിക്കുകയാണ്. സെപ്തംബറോടെ കേരളത്തിലെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം അയ്യായിരം കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ആരും റോഡിൽ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവർക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുതെന്നും ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും മന്ത്രി പറഞ്ഞു. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും മരണനിരക്ക് കൂടുതലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here