Home Local News കളിക്കുന്നതിനിടെ കുട്ടിയുടെ തല അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങി

കളിക്കുന്നതിനിടെ കുട്ടിയുടെ തല അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങി

0

കരിപ്പൂര്‍: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ തല അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങി. പാത്രത്തിനുള്ളില്‍ നിന്നും തല പുറത്തെടുക്കാന്‍ ബന്ധുക്കള്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കുട്ടിയേയും കൊണ്ട് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളോട് അഗ്‌നിശമന സേനയുടെ സഹായം തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനത്താവളത്തിലെ അഗ്‌നിശമന രക്ഷാസേന കലം മുറിച്ചെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തി.അഗ്‌നിശമന രക്ഷാസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ പാത്രത്തിന്റെ ഒരു വശം മുറിച്ചെടുത്ത്, പരുക്കേല്‍ക്കാതെ കുട്ടിയെ രക്ഷപ്പെടുത്തി.

ഉദ്യോഗസ്ഥരായ പി.സൈനുദ്ദീന്‍, വി.അലക്‌സ്, എ.നജീബ്, പി.കെ.റഹ്മത്തുല്ല, ഇ.എ.ഷുക്കൂര്‍, പി.എം.എ.റഹീം, വിഷ്ണുദാസ്, യൂസഫ്, എസ്.ഫാബിന്‍, വി.ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here