തൃശ്ശൂർ: സ്വപ്ന സുരേഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്വപ്നയെ വിയ്യൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രക്തസമ്മർദത്തിലുണ്ടായ ഏറ്റക്കുറച്ചിലാണ് നെഞ്ചുവേദനയ്ക്കിടയാക്കിയതെന്നും മറ്റ് ഗൗരവമായ പ്രശ്നങ്ങളില്ലെന്നുമാണ് പ്രാഥമിക പരിശോധനയിൽ ലഭിക്കുന്ന വിവരം. വിശദമായ പരിശോധനകൾ നടന്നുവരികയാണ്. രണ്ട് ദിവസം ജയിലിൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.