മലപ്പുറം: പൊന്നാനി, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടും വള്ളങ്ങളും അപകടത്തിൽ പെട്ട് 9 പേരെ കാണാതായി. പൊന്നാനിയില്‍ നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്ന് പോയ വള്ളവുമാണ് അപകടത്തില്‍ പെട്ടത്. കണതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ പുരോഗമിക്കുന്നത്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസ്സമാകുന്നുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കുണമെന്നും നിർദേശമുണ്ട്.