Home Covid-19 കൊറോണ ബാധിച്ച് കാഞ്ഞിരംകുളം പഞ്ചായത്തംഗം മരിച്ചു

കൊറോണ ബാധിച്ച് കാഞ്ഞിരംകുളം പഞ്ചായത്തംഗം മരിച്ചു

0

തിരുവനന്തപുരം: കൊറോണ ബാധിച്ച് കാഞ്ഞിരംകുളം പഞ്ചായത്തംഗം മരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്‌ കമ്മിറ്റികളുടെ അധ്യക്ഷൻ സി വിൽഫ്രഡാ (56)ണ് മരിച്ചത്. രണ്ടു വർഷത്തിലേറെയായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. സംസ്‌ക്കാരം കൊറോണ പ്രോട്ടോക്കോൾ പാലിച്ചു വീട്ടുവളപ്പിൽ.

കൊറോണ ബാധിച്ചതിനെ തുടർന്നു 10 ദിവസം മുൻപാണ്‌ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഉച്ചയ്‌ക്കു ശേഷം മൂന്നരയോടെ മരിച്ചു. വിൽഫ്രഡിന്റെ ഭാര്യയും മക്കളും ഇപ്പോഴും കൊറോണ ചികിത്സയിൽ തുടരുകയാണ്.

പഞ്ചായത്തിൽ നെല്ലിക്കാക്കുഴി വാർഡ് പ്രതിനിധിയാണ്‌. മൂന്നുമുക്ക്‌ വാർഡിൽ ഒരു തവണയും നെല്ലിക്കാക്കുഴിയിൽ നിന്നും 2 തവണയും വിജയിച്ചു. മരിയലില്ലിയാണ്‌ ഭാര്യ. അജിന, ആദർശ്‌, അനു എന്നിവർ മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here