പശ്ചിമ ബംഗാളില്‍ വീട്ടിൽ ബോംബ് പൊട്ടി രണ്ടുപേര്‍ കൊല്ലപ്പെട്ടു

കൊൽക്കൊത്ത: പശ്ചിമ ബംഗാളില്‍ ബോംബ് പൊട്ടി 2 പേര്‍ കൊല്ലപ്പെട്ടു.
പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. നോര്‍ത്ത് 24 പര്‍ഗാനാ ജില്ലയിലെ ഗ്രാമീണ മേഖലയിലാണ് ബോംബ് സ്‌ഫോടനം നടന്നത്. കമര്‍ഹാട്ടി ഗോലാഗട്ട് മേഖലയിലെ ഒരു വീട്ടിലാണ് സ്‌ഫോടനം നടന്നത്. ലാജിഗ്, രാജ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

സ്‌ഫോടന ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് എല്ലാവരേയും ആശുപത്രിയിലെത്തിച്ചത്. രണ്ടു പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ കൊല്ലപ്പട്ടുവെന്നാണ് വിവരം. ബോംബു നിര്‍മ്മാണത്തിനിടെയാണ് അത്യാഹിതം സംഭവിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഭീകരപ്രവര്‍ത്തനങ്ങളും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യവും ശക്തമായ പ്രദേശങ്ങളിലൊന്നാണ് നോര്‍ത്ത് 24 പര്‍ഗാന മേഖലകള്‍. കൊറോണ കാലത്ത് തന്നെ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിന് 24 പേരെ പോലീസ് ഈ പ്രദേശത്തുനിന്നും പിടികൂടിയിരുന്നു. ഒപ്പം കലാപ സാദ്ധ്യതയുള്ള ജില്ലയായാണ് നോര്‍ത്ത് 24 പര്‍ഗാന പരിഗണിച്ചിരിക്കുന്നത്.