Home National ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലില്‍ പെട്ട രണ്ട് സിഖ് ഭീകരര്‍ ഡെല്‍ഹിയില്‍ പിടിയിൽ

ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലില്‍ പെട്ട രണ്ട് സിഖ് ഭീകരര്‍ ഡെല്‍ഹിയില്‍ പിടിയിൽ

0

ന്യൂഡെല്‍ഹി : ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ സംഘടനയിൽ പെട്ട രണ്ട് സിഖ് ഭീകരര്‍ ഡല്‍ഹിയില്‍ പിടിയില്‍. ഭീകര സംഘടനയില്‍പ്പെട്ട കുല്‍വന്ത് സിങ്, ഭൂപേന്ദര്‍ എന്നറിയപ്പെടുന്ന ദിലാവര്‍ സിങ് എന്നിവരാണ് പിടിയിലായത്.

ലുധിയാനയില്‍ താമസിച്ചിരുന്ന ഇവരെ നിരണ്‍കാരി കോളനിക്ക് സമീപത്തുനിന്നാണ് പിടികൂടുന്നത്. പൊലീസിനെ കണ്ടതോടെ ഇവര്‍ വെടിയുതിര്‍ത്തെങ്കിലും, ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് ഇവരെ കീഴടക്കുകയായിരുന്നു.

നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഡെല്‍ഹിയിലെയും പഞ്ചാബിലെയും പ്രമുഖ രാഷ്ട്രീയക്കാരെ വധിക്കുക ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്നാണ് സൂചന. നിരവധി കേസുകളില്‍ പഞ്ചാബ് പൊലീസ് അന്വേഷിക്കുന്നവരാണ് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here