ന്യൂഡെൽഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സെപ്റ്റംബര്‍ 17നു ശേഷം ആരംഭിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ഥ് ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചന്പത് റായ്.
ക്ഷേത്രം നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്റ് ടര്‍ബോ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഫീസ് വാങ്ങാതെയാണ് കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ക്ഷേത്രത്തിന് അടിത്തറ പാകാനായി 12000 തൂണുകള്‍ ഉപയോഗിക്കും. ഇവ കല്ലുകള്‍ കൊണ്ട് നിര്മിച്ചിരിക്കുന്നവയാണെന്നും ക്ഷേത്രനിര്‍മാണത്തിന് മുൻപ് ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.