Home Local News കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കുനേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം

കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കുനേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം

0

മലപ്പുറം: കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കുനേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം. വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത്. വാഹനം നിര്‍ത്തിയ ശേഷം ഡിആര്‍ഐ ഉദ്യോഗസ്ഥരാണെന്നറിയിച്ചതോടെ ഇവരെ വാഹനം ഇടിച്ചിടുകയായിരുന്നു. ശേഷം ഇടിച്ചിട്ട് വാഹനം ഓടിക്കുകയായിരുന്നു. അതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ബൈക്കിലായിരുന്നു പരിശോധനയ്ക്കായി എത്തിയത്.

പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തില്‍ നിന്ന് ഓടിപ്പോയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ കൂടുതല്‍ പേരുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here