Home Local News ആംബുലൻസിലെ പീഡനം; ഡ്രൈവർക്കെതിരെ കർശന നടപടി; ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കും: മന്ത്രി ശൈലജ

ആംബുലൻസിലെ പീഡനം; ഡ്രൈവർക്കെതിരെ കർശന നടപടി; ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കും: മന്ത്രി ശൈലജ

0

തിരുവനന്തപുരം: കൊറോണ രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകളും നടപടികളും കൈകൊള്ളുമെന്നും മന്ത്രി അറിയിച്ചു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഈ വിഷയത്തിൽ എന്ത് കൊണ്ടാണ് ഇത്തരത്തിൽ വീഴ്ച ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡ്രൈവറെ പിരിച്ചു വിടാനായി ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇയാൾക്ക് കർശനമായ ശിക്ഷ ലഭിക്കുന്ന രീതിയിൽ കേസെടുക്കാൻ പോലീസിനു നിർദേശം നൽകി.

108 ആംബുലൻസ് സർവീസ് തുടങ്ങിയതിനു ശേഷം മികച്ച രീതിയിലാണ് മുന്നോട്ട് പോയിരുന്നുന്നത് എന്നും ഇൗ ഒരു സംഭവം ഈ ഒരു സംഭവം കൊണ്ട് ആംബുലൻസ് ഡ്രൈവർമാരെല്ലാം ഇത് പോലെയാണെന്ന് വിചാരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ഏറെ ത്യാഗം സഹിച്ച് സേവനം ചെയ്യുന്ന ആംബുലൻസ് ഡ‍്രൈവർമാരെ ഈ സംഭവം കാരണം തെറ്റിദ്ധരിക്കരുതെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here