Home National കർണാടക തൊഴിൽമന്ത്രി എ ശിവറാം ഹെബ്ബാറിനും ഭാര്യയ്ക്കും കൊറോണ

കർണാടക തൊഴിൽമന്ത്രി എ ശിവറാം ഹെബ്ബാറിനും ഭാര്യയ്ക്കും കൊറോണ

0

ബെംഗളൂരു: കർണാടക തൊഴിൽമന്ത്രി എ ശിവറാം ഹെബ്ബാറിനും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു. രോ​ഗ ലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽ ചികിത്സയിൽ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടൻ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. താനും ഭാര്യയും ഉടൻ സുഖം പ്രാപിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് നേരത്തെ മുഖ്യമന്ത്രി യെദിയൂരപ്പ, വനംവകുപ്പ് മന്ത്രി ആനന്ദ് സിങ്, ടൂറിസം വകുപ്പ് മന്ത്രി സിടി രവി, ആരോഗ്യവകുപ്പ് മന്ത്രി ശ്രീരാമലു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here