ആംബുലൻസിന് വഴി നൽകിയില്ല; കാർ ഡ്രൈവർക്ക് 11,000 രൂപ പിഴ

മൈസുരു: ആംബുലൻസിന് വഴി നൽകാത്ത കാർ ഡ്രൈവർക്ക് പിഴയിട്ട് പൊലീസ്. 85 വയസുകാരനായ ഹൃദ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിനാണ് കാർ ഡ്രൈവർ വഴിയൊരുക്കാതിരുന്നത്. മൈസൂരിലാണ് സംഭവം.കാർ ഡ്രൈവർക്ക് 11,000 രൂപയാണ് പിഴ നൽകിയത്. ആംബുലൻസ് ഡ്രൈവർ

നിരവധി തവണ സൈറൺ മുഴക്കിയെങ്കിലും വഴി നൽകാൻ ഇയാൾ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. ശേഷം ഡ്രൈവർ റോഡിന് കുറുകെ കാറിടുകയും ചെയ്തു. അടിയന്തര ഘട്ടങ്ങളിൽ പോകുന്ന വാഹനങ്ങൾക്ക് വഴി നൽകാത്തതിന് പതിനായിരം രൂപയും അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ആയിരം രൂപ പിഴയുമാണ് ചുമത്തിയത്.

പിന്നാലെ ആംബുലൻസിൽ നിന്നിറങ്ങി ബന്ധുക്കൾ വഴിയൊരുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കേൾക്കാൻ തയ്യാറിയില്ല. 15 മിനിറ്റോളമായിരുന്നു ഇയാൾ ആംബുലൻസ് തടഞ്ഞിട്ടത്. പിന്നാലെ 85കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുക ആയിരുന്നു.