Home World ദൈവിക സമ്മാനത്തിന് പാറ്റിയും കാര്‍ലോസും കാത്തിരിക്കുന്നു; പതിനാറാത്തെ കൺമണിക്കായി

ദൈവിക സമ്മാനത്തിന് പാറ്റിയും കാര്‍ലോസും കാത്തിരിക്കുന്നു; പതിനാറാത്തെ കൺമണിക്കായി

0

ന്യൂയോർക്ക് : പാറ്റിയും കാര്‍ലോസും കാത്തിരിക്കുകയാണ് പതിനാറാത്തെ കൺമണിക്കായി. പതിനഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ച്‌ മൂന്നു മാസം കഴിഞ്ഞതേയുള്ളൂ, 38കാരിയായ പാറ്റി ഫെര്‍ണാണ്ടസ് വീണ്ടും ഗര്‍ഭിണിയായി. പതിനാറാമത്തെ കുഞ്ഞിനെ താലോലിക്കാന്‍ കാത്തിരിക്കുകയാണ് പാറ്റിയുടെ ഭര്‍ത്താവ് കാര്‍ലോ(37)സും. ‘ദൈവത്തിന്റെ സമ്മാനമാണ് കുഞ്ഞുങ്ങള്‍. ഒരിക്കലും വേണ്ടെന്ന് പറയില്ലെന്നാണ്’ ദമ്പതികളുടെ തീരുമാനം.

നോര്‍ത്ത് കരോളീനയിലെ അഞ്ചു ബെഡ്‌റൂമുള്ള വീട്ടിലാണ് പാറ്റിയും കാര്‍ലോസും 15 മക്കളും കഴിയുന്നത്. ഒരു നേഴ്‌സറിയും അഞ്ചു തൊട്ടിലുകളുമുണ്ടിവിടെ.

അച്ഛനോടുള്ള സ്നേഹം കാരണം മക്കളുടെ പേരുകളെല്ലാം ‘സി’ യിലാണ് തുടങ്ങുന്നത്. മക്കളില്‍ ആറു പേര്‍ മൂന്നു തവണയായി പിറന്ന ഇരട്ടകളാണ്.2008 ലായിരുന്നു ആദ്യ പ്രസവം. ഏറ്റവും ഇളയ കുഞ്ഞ് 2020 ഏപ്രിലിലാണ് പിറന്നത്. ഒരു പ്രസവം കഴിഞ്ഞ് അടുത്ത മൂന്നു മാസത്തിനുള്ളില്‍ വീണ്ടും ഗര്‍ഭം ധരിക്കുമെന്ന് പാറ്റി പറയുന്നു. അടുത്ത കുഞ്ഞ് 2021 മേയില്‍ പിറക്കും. കൂടുതല്‍ കുട്ടികളുണ്ടാവുന്നത് സന്തോഷമെന്നും ഇവര്‍ പറയുന്നു.

മാസം 500 ഡോളര്‍ ഡയപ്പര്‍ വാങ്ങാനായി ചെലവഴിക്കുന്ന ദമ്പതികൾ കുടുംബസമേതം പുറത്ത് പോകാന്‍ 16 സീറ്റുള്ള ബസ് വാങ്ങാനുള്ള ആലോചനയിലാണ്. ഒരാഴ്ചത്തേക്ക് ഭക്ഷണത്തിന് മാത്രമായി ഏകദേശം 37,000 രൂപ ചിലവ് വരും ഇവര്‍ക്ക്.

ഈശ്വരന്‍ തരുന്നതെന്തും കൈനീട്ടി സ്വീകരിക്കണമെന്ന് പാറ്റി വിശ്വസിക്കുന്നു. കുട്ടികള്‍ക്ക് വീട്ടു ജോലിയും വീതിച്ചു നല്‍കാറുണ്ട്. മൂത്ത കുട്ടി സ്വന്തമായി പാന്‍കേക്ക് ഉണ്ടാക്കാറുണ്ട്. ഇളയ കുട്ടികള്‍ കളിപ്പാട്ടം നിലത്തു നിരത്തിയാല്‍ എല്ലാം അടുക്കിപെറുക്കേണ്ടത് മൂത്തകുട്ടികളുടെ ചുമതലയാണ്. ഈ വലിയ കുടുംബത്തെ പുറംലോകം അത്ഭുതത്തോടെയാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here