Home State ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെമുതൽ പുനരാരംഭിക്കും

ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെമുതൽ പുനരാരംഭിക്കും

0

കൊച്ചി: ആറു മാസത്തിനു ശേഷം ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെമുതൽ പുനരാരംഭിക്കും. ആറു മാസങ്ങൾക്കു മുമ്പ് നിർത്തിവച്ച ബലിതര്‍പ്പണമാണ് നാളെ മുതല്‍ പുനരാരംഭിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് തര്‍പ്പണം നടത്തുക. ഇതിനായി പുലര്‍ച്ചെ അഞ്ചു മുതല്‍ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും. ആറ് മാസത്തിനു ശേഷമാണ് ബലിതര്‍പ്പണം പുനരാരംഭിക്കുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആലുവ മണപ്പുറത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ ദേവസ്വം അധികൃതര്‍ ഒഴിവാക്കിയിരുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രം അടയ്ക്കുകയും ബലിതര്‍പ്പണം നിര്‍ത്തിവയ്ക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here