സിംഗപ്പൂർ : കുടിയേറ്റ വിരുദ്ധ വികാരം വേണ്ടെന്ന് തുറന്ന് പറഞ്ഞ് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹ്സെയ്ന്‍ ലൂംഗ്. കൊറോണ മഹാവ്യാപനത്തെത്തുടര്‍ന്ന് സിംഗപ്പൂരില്‍ തൊഴിലില്ലായ്മയും സാമ്ബത്തിക പ്രതിസന്ധിയും വര്‍ദ്ധിച്ചു. ഇതിനെ തുടര്‍ന്ന് തദ്ദേശവാസികള്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്നും വിദേശീയരെ പറഞ്ഞുവിടണമെന്നുമുള്ള തരത്തില്‍ ചില നീക്കങ്ങളുണ്ടായി.
ഇതിനാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ അവസാനമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെയാണ് വിരുദ്ധ വികാരത്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
മറ്റൊരാളുടെ തൊഴില്‍ തട്ടിപ്പറിക്കും വിധം പെരുമാറരുത്. നമ്മള്‍ വിദേശികള്‍ക്ക് മുന്നില്‍ രാജ്യം അടച്ചിടുകയാണെന്നോ അവരെ സ്വീകരിക്കില്ലെന്നോ കരുതും വിധം പെരുമാറരുതെന്നും ലൂംഗ് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ രീതി അതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.