അയോദ്ധ്യ: ശ്രീരാമക്ഷേത്രം നിർമ്മിക്കുന്നത് ഭൂകമ്പങ്ങൾ, കൊടുങ്കാറ്റുകൾ, മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവയെ അതിജീവിക്കാനാ വുന്ന നിലയിൽ. രാജ്യത്തിന്റെ പുരാതനവും പരമ്പരാഗതവുമായ നിർമ്മാണ രീതികൾ പാലിച്ചായിരിക്കും ക്ഷേത്രം നിർമ്മിക്കുക. ക്ഷേത്രത്തിന്റെ രൂപരേഖക്ക് അയോദ്ധ്യ വികസന അതോറിറ്റി (എഡിഎ) അനുമതി നൽകി.
അയോദ്ധ്യയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് എഡിഎ ക്ഷേത്രത്തിന്റെ കരട് രൂപത്തിന് അംഗീകാരം നൽകിയത്. രൂപരേഖയുടെ ആകെ വിസ്തീർണ്ണം 2.74 ലക്ഷം സ്ക്വയർ കിലോമീറ്റർ ആണ്. ക്ഷേത്രത്തിൽ 12,879 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. മൂന്ന് ഏക്കറിൽ അല്പം കൂടുതലാണ് ഇത്.
ഓഗസ്റ്റ് 29 ന് ശ്രീരാമ ജന്മ ഭൂമി തീർത്ഥക്ഷേത്രം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപരേഖയും അതുമായി ബന്ധപ്പെട്ട മറ്റ് രേഖകളും അംഗീകാരത്തിനായി എ.ഡി.എയ്ക്ക് സമർപ്പിച്ചിരുന്നു. ഓഗസ്റ്റ് 20 ന് ശ്രീ രാമ ജന്മഭൂമി മന്ദിറിന്റെ നിർമ്മാണം ആരംഭിച്ചതായും എഞ്ചിനീയർമാർ ഇപ്പോൾ സ്ഥലത്ത് മണ്ണ് പരിശോധിക്കുകയാണെന്നും ട്രസ്റ്റ് അറിയിച്ചിരുന്നു.