പാലക്കാട്: വടക്കാഞ്ചേരി എസ്ഐയെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ടൗണ്‍ സ്റ്റേഷനിലെ എസ്ഐ പാലിയത്ത്പറമ്പിൽ മുനിദാസ് (53) ആണ് വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്. ഇദ്ദേഹത്തിന് കുടുംബ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്നാണ് വിവരം.
അഞ്ചു മാസമായി മെഡിക്കൽ ലീവിലായിരുന്നു മുനിദാസ്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും ദീർഘകാലം ജോലി നോക്കിയിട്ടുണ്ട്. വിവാഹതനാണെങ്കിലും കുടുംബവുമായി അകന്ന് വർഷങ്ങളായി മുനിദാസ് വടക്കാഞ്ചേരിയിലായിരുന്നു ഒറ്റയ്ക്ക് താമസിച്ചിരുന്നത്.
വ്യാഴാഴ്ച ജോലിക്കെത്താത്തതിനാൽ പാലക്കാട് സ്റ്റേഷനിൽനിന്നും ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുനിദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കാഞ്ചേരി സിഐ കെ.മാധവൻകുട്ടി സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.