ജയ്പൂർ : പൂര്‍ണ നഗ്നരായി പരസ്യമായി കുളിക്കാന്‍ ഖാപ് പഞ്ചായത്ത് ദമ്പതികളെ നിര്‍ബന്ധിച്ചതായി പരാതി. അവിഹിത ബന്ധം ആരോപിച്ച് നൂറ് കണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ യുവ ദമ്പതികൾക്കെതിരെ നാട്ടുകൂട്ടത്തിന്റെ വിചിത്ര ശിക്ഷ. പൂര്‍ണ നഗ്നരായി പരസ്യമായി കുളിക്കാന്‍ രാജസ്ഥാനിലെ നാട്ടുകൂട്ടമാണ് മനുഷ്യത്വരഹിതമായ പ്രവൃത്തിക്ക് ഉത്തരവിട്ടത്. സന്‍സി ഡവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ പരാതിയില്‍ പൊലീസ് ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് സംഭവം. സന്‍സി ഗോത്രവിഭാഗത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവ ദമ്ബതികളെ ശുദ്ധീകരിക്കാന്‍ എന്ന് പറഞ്ഞാണ് ഖാപ് പഞ്ചായത്ത് മനുഷ്യത്വരഹിതമായ പ്രവൃത്തി നടത്തിയത്.
ഓഗസ്റ്റ് 21 ന് നടന്ന വിവാദ സംഭവത്തിനെതിരെ സന്‍സി ഡവലപ്പ്‌മെന്റ് കൗണ്‍സിലിലെ ചില അംഗങ്ങള്‍ പരാതി നല്‍കാന്‍ തയ്യാറായതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.
അവിഹിത ബന്ധം ആരോപിച്ചാണ് ഇവരെ പൂര്‍ണ നഗ്നരാക്കിയത്. നൂറ് കണക്കിന് ആളുകള്‍ കൂടി നില്‍ക്കുമ്ബോഴാണ് വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് ശുദ്ധീകരണത്തിന്റെ ഭാഗമായി പരസ്യമായി കുളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരും ബന്ധുക്കളാണ് എന്നതാണ് വിവാദ പ്രവൃത്തി ചെയ്യാന്‍ ഖാപ് പഞ്ചായത്തിനെ പ്രേരിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് ദമ്ബതികളുടെ ആക്ഷേപകരമായ വീഡിയോ രഹസ്യമായി നിര്‍മ്മിച്ച് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകൂട്ടം ചേര്‍ന്ന് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. 51000 രൂപ പിഴയും വിധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.