Home National ഇന്ത്യയിൽ 100 സ്പെഷ്യൽ ട്രെയിനുകൾ ഉടൻ സർവീസ് ആരംഭിക്കും

ഇന്ത്യയിൽ 100 സ്പെഷ്യൽ ട്രെയിനുകൾ ഉടൻ സർവീസ് ആരംഭിക്കും

0

ന്യൂഡെൽഹി: ഇന്ത്യയിൽ 100 പുതിയ സ്പെഷ്യൽ ട്രെയിനുകൾ ഉടൻ സർവീസ് ആരംഭിക്കും. അണ്‍ലോക്ക് 4.0 മാര്‍ഗനിര്‍ദേശമനുസരിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. പുതിയ അണ്‍ലോക്ക് 4.0 മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചാണ് ഇന്ത്യന്‍ റെയില്‍വേ നൂറോളം ട്രെയിനുകൾ സർവീസ് നടത്തുക.

ഇതിനായി റെയില്‍വേ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടുമെന്നും ഈ ട്രെയിനുകളെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആയി ഓടിക്കുമെന്നുമെന്നാണ് സൂചന.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം നൂറോളം ട്രെയിനുകള്‍ തുടക്കത്തില്‍ പ്രഖ്യാപിക്കുമെങ്കിലും, ട്രെയിനുകള്‍ ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്ന ചില റൂട്ടുകളില്‍ യാത്ര സുഗമമാക്കുന്നതിന് 20 ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here