Home World അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞവർക്ക് റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ച് ദുബായ്

അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞവർക്ക് റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ച് ദുബായ്

0

ദുബായ്: അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞവർക്ക് റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ച് ദുബൈ. ‘റിട്ടയർമെന്റ് ഇൻ ദുബൈ’ എന്ന പേരിലാണ് അഞ്ച് വർഷത്തേക്ക് വിസ അനുവദിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരം ദുബായ് ടൂറിസം വകുപ്പും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിൻ അഫയേഴ്‌സും ചേർന്നാണ് പുതിയ വിസാ പദ്ധതി ആരംഭിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് വിസയ്ക്കായി അപേക്ഷ നൽകാം. അപേക്ഷ അയയ്ക്കുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസ് എടുക്കണം. വിസ അപേക്ഷ നിരസിച്ചാൽ 30 ദിവസത്തിനകം ഇൻഷുറൻസിനായി മുടക്കിയ തുക തിരികെ നൽകും. വിസ അഞ്ചുവർഷം കൂടുമ്പോൾ ഓൺലൈനായി തന്നെ പുതുക്കാം.

http://www.retireindubai.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് നിക്ഷേപങ്ങളിൽ നിന്നോ പെൻഷനായോ പ്രതിമാസം 20,000 ദിർഹം വരുമാനമോ 10 ലക്ഷം ദിർഹം സമ്പാദ്യമോ ഉണ്ടാവണമെന്നാണ് നിബന്ധന.

വരുമാനം ഇല്ലെങ്കിൽ ദുബായിൽ 20 ലക്ഷം ദിർഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാവണം. ഇവർക്ക് നിർബന്ധമായും ആരോഗ്യ ഇൻഷുറൻസും വേണമെന്നും നിബ്ന്ധന വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here