മുംബൈ: ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സഹോദരൻ എഹ്സാൻ ഖാൻ (90) കൊറോണ ബാധിച്ച് മരിച്ചു.
ദിലീപ് കുമാറിന്റെ കുടുംബ സുഹൃത്തായ ഫൈസൽ ഫറൂഖിയാണ് ഇക്കാര്യം അറിയിച്ചത്.
ഇവരുടെ ഇളയ സഹോദരനായ അസ്ലംഖാൻ (88) കഴിഞ്ഞ ദിവസം കൊറോണ രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. കൊറോണ ചികിത്സയിലിരിക്കേ ഓഗസ്റ്റ് 21 നാണു അസ്ലം മരിച്ചത്. മഞ്ഞപ്പിത്തവും പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും തുടർന്ന് അവയങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു. ഇതാണ് മരണകാരണം.
കഴിഞ്ഞമാസം 15 നാണു ഇരുവരെയും ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.