Home Local News ജൂനിയർ ഡോക്ടർമാരുടെ രാജി; പുനഃപരിശോധന നടത്തില്ലെന്ന് മുഖ്യമന്ത്രി

ജൂനിയർ ഡോക്ടർമാരുടെ രാജി; പുനഃപരിശോധന നടത്തില്ലെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് 868 ജൂനിയർ ഡോക്ടർമാർ രാജിക്കത്ത് നൽകിയതിൽ പുനഃപരിശോധന ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർമാർ അവരുടെ താല്പര്യത്തിന് അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അതിൽ സർക്കാരിന് ഒന്നും ചെയ്യാനുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സ്റ്റൈപെന്റ് വർദ്ധന ആവശ്യപ്പെട്ട് ജൂനിയർ നഴ്സുമാർ നടത്തുന്ന സമരത്തിൽ ആരോഗ്യവകുപ്പ് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാരിൽ 868 പേർ 10ന് രാജിവയ്ക്കുമെന്നാണ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തിൽ നിന്ന് 20% തുക പിടിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.

എന്നാൽ സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം ജൂനിയർ നഴ്സുമാർക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ നഴ്സുമാരുടെ സമരം. നിലവിൽ 13, 900 രൂപയാണ് ജൂനിയർ നഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളം. ഇത് 27,800 ആക്കണമെന്നാണ് ജൂനിയർ നഴ്സുമാർ ആവശ്യമുയർത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here