Home National പൊറോട്ട കൊതി മൂത്ത് കാർ റാഞ്ചൽ; അഞ്ചു പേര്‍ അറസ്റ്റിൽ

പൊറോട്ട കൊതി മൂത്ത് കാർ റാഞ്ചൽ; അഞ്ചു പേര്‍ അറസ്റ്റിൽ

0

ന്യൂഡെൽഹി : പൊറോട്ട കഴിക്കാന്‍ കൊതി മൂത്ത് കാര്‍ റാഞ്ചുകയും ഡ്രൈവറെ കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. മുര്‍ത്താലിലെ പ്രശസ്തമായ പൊറോട്ട കഴിക്കാനാണ് ഇവര്‍ കാര്‍ തട്ടിയെടുത്തത്.

ഓഗസ്റ്റ് 30ന് ഓണ്‍ലൈനിലൂടെ ഇവര്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു. ഈ കാറാണ് ഇവര്‍ ഡ്രൈവറ മര്‍ദ്ദിച്ച ശേഷം സ്വന്തമാക്കിയത്. ഡ്രൈവറെ കൊള്ളയടിച്ച ശേഷം ഇയാളെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇവര്‍ ടാക്‌സി ബുക്ക് ചെയ്തതും മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here