Home Covid-19 കാസർകോട് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കാസർകോട് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

0

കാസർകോട്: കാസർകോട് ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്കള സ്വദേശി അസൈനാർ (65) ആണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ദിവസമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കൊറോണ ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണം 41 ആയി.

കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 305 എന്നാണ് ആരോ​ഗ്യവകുപ്പിന്റെ ഔ​ദ്യോ​ഗിക കണക്ക്. സർക്കാർ രേഖകൾ പ്രകാരം
ഇന്ന് 7 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നാണ് അൽപസമയം മുമ്പ് റിപ്പോർട്ട് പുറത്തുവന്നത്. ഓഗസ്റ്റ് 28ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കർ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടൻ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സിൽവാമ്മ (80), ആഗസ്റ്റ് 26ന് മരണമടഞ്ഞ എറണാകുളം പെരുമ്പാവൂർ സ്വദേശിനി നബീസ ബീരാൻ (75), ആഗസ്റ്റ് 24ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ബേബി ജോർജ് (60), ആഗസ്റ്റ് 17ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശി സദാനന്ദൻ (57), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രൻ നായർ (63) എന്നിവരുടേതാണ് ഇന്ന് സർക്കാർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച കൊറോണ മരണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here