Home Covid-19 ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊറോണ സ്ഥിരീകരിച്ചു

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊറോണ സ്ഥിരീകരിച്ചു

0

പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഉണ്ടായിരുന്നവരോട് നിരീക്ഷത്തിൽ കഴിയുവാനും പരിശോധന നടത്തുവാനും അദ്ദേഹം നിർദേശിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

തനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സാവന്ത് അറിയിച്ചു. മുഖ്യമന്ത്രി നിലവിൽ ഹോം ഐസൊലേഷനിലാണ്.
തന്റെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസങ്ങൾക്കു മുമ്പ് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുമായും റവന്യു മന്ത്രിയുമായും പ്രമോദ് സാവന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർക്കും ഇതിന് മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു.
ഗോവയിൽ ഇതുവരെ 18,006 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here