Home State ടോമിൻ ജെ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം

ടോമിൻ ജെ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം

0

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. താമസിയാതെ പ്രധാനപ്പെട്ട പദവി നൽകി നിയമനം ഉണ്ടാകുമെന്നാണ് സൂചന. എൻ ശങ്കർ റെഡ്ഢി റോഡ് സേഫ്റ്റി കമ്മീഷണർ ആയി ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ടോമിൻ ജെ തച്ചങ്കരിയെ ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

2021 ജൂണിൽ സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ തച്ചങ്കരിയായിരിക്കും. മൂന്ന് വർഷത്തെ സേവനകാലാവധിയാണ് ടോമിൻ ജെ തച്ചങ്കരിക്ക് ഇനിയുള്ളത്.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പോലീസ് മേധാവിയായിരുന്നു തച്ചങ്കരി. കണ്ണൂർ റേഞ്ച് ഐജി, പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി, ട്രാൻസ്പോർട്ട് കമ്മീഷണർ, ഫയർ ഫോഴ്സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here