Home Local News സ്റ്റേഷനിൽ പോലീസും പൊതുപ്രവർത്തകരും തമ്മിൽ ഉന്തും തള്ളും തെറിയഭിക്ഷേകവും

സ്റ്റേഷനിൽ പോലീസും പൊതുപ്രവർത്തകരും തമ്മിൽ ഉന്തും തള്ളും തെറിയഭിക്ഷേകവും

0

പുനലൂർ : ഉത്രാടദിവസം രാവിലെ പുനലൂര്‍ സ്റ്റേഷനില്‍ പൊലീസും പൊതുപ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും തെറിയഭിഷേകവും. കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ പ്രതിയായ എഐവൈഎഫ് പ്രവര്‍ത്തകനെ ജാമ്യത്തിലിറക്കാന്‍ സിപിഐ, എഐവൈഎഫ് നേതാക്കള്‍ എത്തിയതോടെയാണ് പ്രശ്നം ഉണ്ടായത്. സ്​റ്റേഷനില്‍ എത്തിയ എഐവൈഎഫ് മണ്ഡലം പ്രസിഡന്‍റ്​ ശ്രീരാജ് അടക്കമുള്ളവരെ എസ്ഐയും എഎസ്ഐയും അസഭ്യം പറഞ്ഞതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.

സംഭവമറിഞ്ഞ് സിപിഐ മണ്ഡലം സെക്രട്ടറി സി അജയപ്രസാദ്, നേതാക്കളായ കെ രാധാകൃഷ്ണന്‍, ജെ ഡേവിഡ്, ജ്യോതികുമാര്‍, വിഎസ് പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സ്​റ്റേഷനിലെത്തി തള്ളിക്കയറാന്‍ ശ്രമിച്ചു.ഇത് പൊലീസ് തടഞ്ഞു.

ഇരുകൂട്ടരും തമ്മില്‍ ഏറെ നേരം ഉന്തും തള്ളും വീണ്ടും അസഭ്യവര്‍ഷവും അരങ്ങേറി. സ്​റ്റേഷന്‍ ഓഫിസര്‍ ബിനു വര്‍ഗീസ് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.

പൊതുപ്രവര്‍ത്തകരെ ചീത്ത പറഞ്ഞ പൊലീസുകാരെ സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞതെന്ന് നേതാക്കള്‍ പറഞ്ഞു. കൊറോണ പ്രതിരോധം ലംഘിച്ച്‌ സ്​റ്റേഷനില്‍ പ്രശ്നം ഉണ്ടാക്കിയ കണ്ടാല്‍ അറിയാവുന്ന 15 എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതായി സ്​റ്റേഷന്‍ ഓഫിസര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here