Home Local News സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായ സംഭവം; കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി

സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായ സംഭവം; കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി

0

തിരുവനന്തപുരം: കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ സ്വർണക്കടത്ത് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിൽ നിന്നാണ് മാറ്റിയത്. കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായതിനെ തുടർന്നാണ് നീക്കമെന്നാണ് സൂചന.

വിഷയത്തിൽ നേരത്തെ തന്നെ ദേവ് നിരീക്ഷണത്തിലായിരുന്നു. ദേവിൽ നിന്നാണ് സ്വപ്നയുടെ മൂന്ന് പേജുള്ള മൊഴി പുറത്തായതെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴി പുറത്തായ സംഭവത്തിലാണ് നടപടി.

സ്വപ്‍നയുടെ മൊഴി ചോര്‍ന്നതില്‍ കേന്ദ്രം കടുത്ത അതൃപ്‍തിയിലായിരുന്നു. മൊഴിയിലെ ഒരു ഭാഗം മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തണമെന്നാണ് കേന്ദ്ര സർക്കാരും നൽകിയിരിക്കുന്ന നിർദേശം. കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ളവരാണ് മൊഴി ചോർന്നതിന് പിന്നിലെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളിൽ പ്രതിരോധത്തിലായിരുന്ന സിപിഎം അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യൽ ഉപയോഗിച്ച ബിജെപിയുടെ കടന്നാക്രമിക്കുകയാണ്. ജനം ടിവിയെ തന്നെ തള്ളിപ്പറഞ്ഞ ബിജെപി നിലപാടിനെ അടക്കം പരിഹസിച്ചാണ് വിമർശനം. എൽഡിഎഫ് കൺവീനർ ആരോപണമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് നീട്ടുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനിൽ നമ്പ്യാരും ഫോണിൽ സംസാരിച്ചത്. നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയാൽ ഗുരുതരപ്രശ്നമാകും എന്നതിനാൽ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസുല‍ർ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാ‍ർ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.

ജൂലൈ അഞ്ചിനാണ് അനിൽ നമ്പ്യാ‍ർ സ്വപ്നയെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം കത്ത് നൽകിയാൽ നികുതിയും പിഴയും അടച്ച് കേസിൽ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാ‍ർ സ്വപ്നയെ ഉപദേശിച്ചു. കോൺസുലർ ജനറൽക്ക് നൽകേണ്ട കത്തിൻ്റെ പകർപ്പ് തയ്യാറാക്കി അയക്കാൻ സ്വപ്ന അനിൽ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ സംഭാഷണം കഴിഞ്ഞ് അധികം വൈകാതെ താൻ ഒളിവിൽ പോയതിനാൽ പിന്നെ അനിൽ നമ്പ്യാരുമായി ബന്ധപ്പെടാനോ കത്തുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയാനോ സാധിച്ചില്ലെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here