Home Local News സീറോമലബാര്‍ സഭയുടെ പ്രഥമ പ്രേഷിതതാരം ബഹുമതി മരിയദാസിന്

സീറോമലബാര്‍ സഭയുടെ പ്രഥമ പ്രേഷിതതാരം ബഹുമതി മരിയദാസിന്

0

കൊച്ചി: സീറോമലബാര്‍ സഭയുടെ സിനഡ് ഏര്‍പ്പെടുത്തിയ പ്രേഷിതതാരം ബഹുമതിക്ക് തക്കലരൂപതയില്‍ നിന്നുള്ള റ്റി മരിയദാസ് അര്‍ഹനായി. സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യ പ്രേഷിതതാരം ബഹുമതി സമ്മാനിച്ചു.

സീറോമലബാര്‍ സഭയുടെ പ്രഷിത പ്രവര്‍ത്തനങ്ങളില്‍ അനിതരസാധാരണമാംവിധം സഹകാരികളാകുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ബഹുമതി. തമിഴ്നാട്ടിലെ തക്കല രൂപതയുടെ സ്ഥാപനത്തിന് മുന്‍പേ അവിടുത്തെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സഹകാരിയാവുകയും പല മിഷന്‍കേന്ദ്രങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിക്കുകയും രൂപതയുടെ വളര്‍ച്ചയ്ക്കായി ഏറെ പരിശ്രമിക്കുകയും ചെയ്ത റ്റി. മരിയദാസിന് ഈ ബഹുമതി നല്‍കാന്‍ 2020 ജനുവരിയിലെ സിനഡ് സമ്മേളനത്തില്‍ തീരുമാനമായിരുന്നു.

സഭാദിന ആഘോഷങ്ങളുടെ സമയത്ത് നടത്താനിരുന്ന പ്രേഷിതതാരം ബഹുമതിദാന ചടങ്ങ് കൊറോണ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം മാറ്റിവെയ്ക്കുകയായിരുന്നു. മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ബഹുമതിദാന ചടങ്ങിൽ തക്കല ബിഷപ് മാര്‍ ജോർജ് രാജേന്ദ്രൻ, സീറോമലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here