Home National പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ; കിട്ടിയ പണത്തിന് ബൈക്കും മൊബൈലും വാങ്ങി

പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ; കിട്ടിയ പണത്തിന് ബൈക്കും മൊബൈലും വാങ്ങി

0

ബംഗ്ലുരു: മൂന്ന് മാസം പ്രായമുള്ള പെൺ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ. സംഭവം പുറത്തുവന്നതിന് പിന്നാലെ ശിശു ക്ഷേമ വകുപ്പ് ഇടപെട്ട് കുട്ടിയെ മോചിപ്പിച്ചു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കർണാടകയിലെ ചിക്കബല്ലപൂർ ജില്ലയിലെ തിനക്കലിലാണ് സംഭവം.

കുഞ്ഞിനെ വിൽക്കാനുള്ള ദമ്പതികളുടെ താല്പര്യം മനസിലാക്കിയ ഒരു വ്യക്തി പിന്നീട് ഇവരെ സമീപിക്കുകയും, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ പരിചയപ്പെടുത്തി കൊടുക്കുകയുമായിരുന്നു. ഒരുലക്ഷം രൂപയ്ക്കാണ് ഇവർ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ജനിച്ച സമയത്ത് ആശുപത്രിയിൽ വച്ചു തന്നെ കുഞ്ഞിനെ വിൽക്കാനുള്ള ശ്രമം ഇവർ ആരംഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ദമ്പതികളുടെ പ്രവർത്തിയിൽ സംശയം തോന്നിയ ആശുപത്രി അധികൃതരുടെ ഇടപെടൽ കാരണം അന്ന് വില്പന നടന്നില്ല. കുഞ്ഞിനെ വിറ്റ് കിട്ടിയ പണത്തിൽ നിന്നും 50,000 രൂപയ്ക്ക് ബൈക്കും 15,000രൂപയ്ക്ക് ഒരു മൊബൈൽ ഫോണും യുവാവ് വാങ്ങിയെന്നാണ് റിപ്പോർട്ട് .

യുവാവിന്റെ പെട്ടെന്നുള്ള ആഢംബരജീവിതം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ കുഞ്ഞ് വീട്ടിലില്ലെന്ന് മനസ്സിലായത്. പിന്നാലെ ഇവർ ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മാതാപിതാക്കൾ വിറ്റതായി തെളിഞ്ഞതും മാതാപിതാക്കളെ അറസ്റ്റ് ചെയ്തതും.

LEAVE A REPLY

Please enter your comment!
Please enter your name here