Home Local News കുത്തിയൊലിച്ചെത്തിയ വെള്ളക്കെട്ടിൽ അകപ്പെട്ടുപോയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി

കുത്തിയൊലിച്ചെത്തിയ വെള്ളക്കെട്ടിൽ അകപ്പെട്ടുപോയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി

0

ഭോപ്പാൽ :കുത്തിയൊലിച്ചെത്തിയ വെള്ളക്കെട്ടിൽ അകപ്പെട്ടയാളെ അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മരത്തിൽ പിടിച്ച് 24 മണിക്കൂർ കഴിച്ചുകൂട്ടിയ ആളെയാണ് ദേശീയ ദുരന്ത നിവാരണ സേന എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. മധു കഹാർ എന്നയാളെയാണ് രക്ഷാപ്രവർത്തകരുടെ സഹായത്തോടെ കരയ്ക്കെത്തിച്ചത്. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ അണക്കെട്ട്തുറന്നിട്ടിരുന്നു.കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ തുരുത്തിൽ എത്തിയ മധു കഹാർ പ്രളയത്തിൽ ഒറ്റപ്പെടുകയായിരുന്നു.

ഇദ്ദേഹത്തിന്റെ കൂടെ വന്നവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കഴിഞ്ഞയാളെ ഇന്ന് രക്ഷപ്പെടുത്തുക ആയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ശക്തമായ മഴയാണ് മധ്യപ്രദേശിൽ പെയ്തത്. വരും ദിവസങ്ങളിലും പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here