Home Local News കുവൈറ്റിൽ വർക്കല സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കുവൈറ്റിൽ വർക്കല സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

0

കുവൈറ്റ് : വർക്കല സ്വദേശിയെ കുവൈറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല സ്വദേശി അയനിക്കാൽത്തൊടി ചിലക്കൂർ അയൂബ് ഷിബു (50) വിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിലെ താമസസ്ഥലത്തെ ബാത്‌റൂമിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് . 5 മാസത്തോളമായി ജോലി നഷ്ടപ്പെട്ടതിന്റെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഭാര്യ സുഹറ ഷിബു, മക്കൾ ശുഹൈബ് ഷിബു, സുഹൈൽ ഷിബു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പുരോ​ഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here