ന്യൂഡെൽഹി: ഇന്ത്യയിലെ വെട്ടുകിളി ആക്രമണത്തെ ഡ്രോണുകൾ ഉപയോഗിച്ച് ചെറുത്തു തോൽപ്പിക്കായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വ്യാപനം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ കൈവരിച്ച ഈ നേട്ടത്തെക്കുറിച്ച് ഒരാഴ്ചയെങ്കിലും മാധ്യമങ്ങൾ ചർച്ച ചെയ്യുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശ് അടക്കം രാജ്യത്തെ പത്തു സംസ്ഥാനങ്ങളിൽ വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് അടക്കം രാജ്യത്തെ പത്തു സംസ്ഥാനങ്ങളിൽ വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായിരുന്നു. അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന വെട്ടുകിളികളെ സാമ്പ്രദായിക മാർഗങ്ങളിലൂടെ നേരിടാൻ സാധിക്കുമായിരുന്നില്ല. ഈ പ്രതിസന്ധിയെ ഇന്ത്യ നേരിട്ടത് ശാസ്ത്രീയമായ രീതിയിലാണ്.
വലിയ വിജയമാണ് ഇക്കാര്യത്തിൽ നാം നേടിയതെന്ന് മോദി പറഞ്ഞു. ത്സാൻസിയിലെ റാണി ലക്ഷ്മി ഭായ് കേന്ദ്രകാർഷിക സർവകലാശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ‘സംസ്ഥാനങ്ങളിൽ ഹെക്ടർകണക്കിന് പ്രദേശത്തെ വിളകളെയാണ് വെട്ടുകിളി ആക്രണം ബാധിച്ചത്.