Home Covid-19 മലപ്പുറത്ത് 110 കാരി ഭീതിയില്ലാതെ കൊറോണയെ തുരത്തി

മലപ്പുറത്ത് 110 കാരി ഭീതിയില്ലാതെ കൊറോണയെ തുരത്തി

0

മലപ്പുറം: കൊറോണ വൈറസ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി രോഗ മുക്തയായി. സംസ്ഥാനത്ത് കൊറോണയിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവർ. രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോഗത്തെ അതിജീവിച്ച് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവർ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രോഗമുക്തി നേടി പൂർണ ആരോഗ്യവതിയായി തിരിച്ചു വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞു. മികച്ച പരിചരണം നൽകിയ ആശുപത്രി ജീവനക്കാർക്കും സർക്കാരിനും ആരോഗ്യവകുപ്പിനും അവർ നന്ദി രേഖപ്പെടുത്തി. ഇനി 14 ദിവസം കൂടി പാത്തു വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

കൊറോണ നോഡൽ ഓഫീസർ ഡോ. പി ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഫ്‌സൽ, ആർഎംഒമാരായ ഡോ. ജലീൽ, ഡോ. സഹീർ നെല്ലിപ്പറമ്പൻ എന്നിവർ ചേർന്നാണ് പാത്തുവിനെ യാത്രയാക്കിയത്. കൊറോണയുടെ പിടിയിൽ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ . മന്ത്രി കെ കെ ശൈലജ പറഞ്ഞു.

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും 105 വയസുകാരി അഞ്ചൽ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ നിന്നും 103 വയസുകാരൻ ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവർ അടുത്തിടെ കൊറോണ മുക്തി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here